Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramagedan Protests

റാ​മ​ഗെ​ഡ​ൻ പ്ര​തി​സ​ന്ധി; ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പിച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ മെ​മ്മ​റി, സ്റ്റോ​റേ​ജ് ചി​പ്പു​ക​ൾ​ക്ക് നേ​രി​ടു​ന്ന ക​ടു​ത്ത ക്ഷാ​മം കാ​ര​ണം ഉ​ത്പാ​ദ​ന​ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഐ​പാ​ഡ്, മാ​ക്ബു​ക്ക് എ​ന്നി​വ​യു​ടെ ചി​ല മോ​ഡ​ലു​ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​താ​യി ക​ന്പ​നി അ​റി​യി​ച്ചു. 20 ശ​ത​മാ​നം വി​ല വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ചി​പ്പു​ക​ളു​ടെ വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​താ​യും, ഇ​തു​വ​രെ ക​മ്പ​നി ഈ ​അ​ധി​ക​ചെ​ല​വ് സ്വ​യം വ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം ഒ​ട്ടും സു​സ്ഥി​ര​മ​ല്ലെ​ന്നും ‌‌ ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​പ്പി​ളി​ന് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന ഐ​ഫോ​ണി​നെ ഈ ​വി​ല വ​ർ​ധ​ന ബാ​ധി​ക്കി​ല്ല. മാ​ക്ബു​ക് നി​യോ​യു​ടെ വി​ല വ​ർ​ധി​ക്കും. വി​പ​ണി​യി​ൽ എ​ത്തി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ഴേ​ക്കും ഈ ​എ​ൻ​ട്രി ലെ​വ​ൽ ലാ​പ്ടോ​പ്പി​ന്‍റെ വി​ല 599 ഡോ​ള​റി​ൽ​നി​ന്ന് 699 ഡോ​ള​റി​ലെ​ത്തി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ൻ കു​തി​ച്ചു​ചാ​ട്ട​വും ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ വ​ൻ​തോ​തി​ൽ മെ​മ്മ​റി ചി​പ്പു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തു​മാ​ണ് 'റമഗഡൻ' (RA Mageddon) എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ആ​പ്പി​ളി​നെ​ക്കൂ​ടാ​തെ ഡെ​ൽ പോ​ലു​ള്ള മ​റ്റ് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up